ദേഷ്യം, അമിത വിശപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും രാത്രി ശരിയാം വണ്ണം ഉറങ്ങി യില്ലെങ്കിൽ‍ വരാം


രാത്രിയിൽ‍ ഉറക്കം ശരിയായില്ലെങ്കിൽ‍ പിറ്റേന്ന് പകൽ‍ മുഴുവൻ പലതരം അസ്വസ്ഥതകളിലാകാറുണ്ട് നമ്മൾ‍. ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും ശരിയാംവണ്ണം ഉറങ്ങിയില്ലെങ്കിൽ‍ വരാം. എന്നാൽ‍ പതിവായിത്തന്നെ ആഴത്തിലുള്ള ഉറക്കം കിട്ടുന്നില്ലെങ്കിൽ‍ അത് പിന്നീട് ചില അസുഖങ്ങളിലേക്കും തലച്ചോറിന്റെ പ്രവർ‍ത്തനം പ്രശ്‌നത്തിലാകുന്നതിലേക്കും നയിക്കുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ആഴത്തിലുള്ള ഉറക്കം നഷ്ടമാകുന്നതോടെ അത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല അസുഖങ്ങ ളിലേക്കും നയിക്കുന്നു. ‘ന്യൂറോഡീജനറേറ്റീവ് ഡിസീസസ്’ എന്നാണ് ഈ രോഗങ്ങൾ‍ അറിയ പ്പെടുന്നത്. തലച്ചോറിന്റെ പ്രവർ‍ത്തനത്തെ കൂടി അവതാളത്തിലാക്കുന്ന തരത്തിലുള്ള രോഗങ്ങളാണിവ. അൽ‍ഷിമേഴ്‌സ്, പാർ‍ക്കിൻസൺസ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

പ്രത്യേകവിഭാഗത്തിൽ‍ പെട്ട ഷഡ്പദങ്ങളെ ഉപയോഗിച്ചാണ് ഗവേഷകർ‍ പഠനം നടത്തിയത്. ഇവരുടെ തലച്ചോറിന്റെ പ്രവർ‍ത്തനം വിലയിരുത്തിയപ്പോൾ‍, ആഴത്തിലുള്ള ഉറക്കം തലച്ചോറിനകത്ത് ചിന്തകളുടെയും ഓർ‍മ്മകളുടെയും രൂപത്തിൽ‍ കെട്ടിക്കിടക്കുന്ന അനാവശ്യമായ കാര്യങ്ങളെ പുറന്തള്ളുമെന്ന് കണ്ടെത്താനായി.

തലച്ചോറിന് ആവശ്യമില്ലാതെ അതിനകത്ത് അടിഞ്ഞുകൂടുന്ന കാര്യങ്ങൾ‍ പിന്നീട് നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല അസുഖങ്ങളിലേക്കും വ്യക്തിയെ നയിച്ചേക്കാമെന്ന് ഗവേഷകർ‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ‍ പുറന്തള്ളി തലച്ചോറിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് തലച്ചോറിന്റെ ശരിയായ പ്രവർ‍ത്തനത്തിന് ആവശ്യമാണെന്നും ഗവേഷകർ‍ ഓർ‍മ്മിപ്പിക്കുന്നു.

ഇങ്ങനെ തലച്ചോറിനാവശ്യമില്ലാത്തത് പുറന്തള്ളാൻ ഉണർ‍ന്നിരിക്കുന്പോഴും സാധിക്കും. എന്നാൽ‍ കാര്യക്ഷമമായി ഈ വൃത്തിയാക്കൽ‍ നടക്കുന്നത് ഉറങ്ങുന്പോൾ‍ തന്നെയാണത്രേ. ഉറക്കം മനുഷ്യന്റെ ആകെ നിലനിൽ‍പിനെ എത്രമാത്രം സ്വാധീനിക്കുന്നൊരു ഘടകമാണെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന നിരീക്ഷണം തന്നെയാണ് പഠനത്തിലൂടെ ഗവേഷകർ‍ പങ്കുവയ്ക്കുന്നത്.


Read Previous

കേരള സംസ്കാരം പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാല.

Read Next

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

Leave a Reply

Your email address will not be published. Required fields are marked *

Most Popular