സ്ഥാനാർത്ഥി നിർണയത്തിനൊന്നും കാത്തില്ല; കണ്ണൂരിൽ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍


കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികൾ. ജില്ലയുടെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.

മത്സരിക്കാനില്ലന്ന് സുധാകരൻ, മത്സരിച്ചേ തീരുവെന്ന് നേതൃത്വം. പകരക്കാരുടെ പട്ടികയിൽ പേരുകൾ ഇപ്പോൾത്തന്നെ അനവധിയാണ്. എന്നാൽ ഡൽഹിയിൽ തുടരുമ്പോൾ കാത്തിരിക്കാനാവില്ലന്ന നിലപാടിലാണ് പ്രവർത്തകർ.

നേതൃത്വത്തിൻ്റെ തീരുമാനത്തിനൊന്നും കാക്കാതെ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ പണി തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുന്നേ തന്നെ പലയിടങ്ങളിലും സ്ഥാനാർത്ഥിയുടെ പേരില്ലാതെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തീരുമാനം വരാൻ വീണ്ടും വൈകിയതോടെയാണ് സുധാകരന് വേണ്ടി പോസ്റ്റർ ഒട്ടിച്ചും ഫ്ലകസ് വെച്ചും പ്രവർത്തകർ പ്രചാരണം തുടങ്ങിയത്.

അഴീക്കോട്,കണ്ണൂർ സിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഉളിക്കൽ അടക്കമുളള മലയോര മേഖലകളിൽ ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്.


Read Previous

നഷ്ടപ്പെട്ട മകന്റെ കൈകളില്‍ ഫുട്‌ബോള്‍ സമ്മാനിച്ച് അച്ഛന്‍, ചേര്‍ത്ത് പിടിച്ച് അമ്മയും സഹോദരനും, വികാര നിര്‍ഭര നിമിഷങ്ങള്‍, കണ്ടുനിന്ന സ്പീക്കറും വികാരാധീനരായി.

Read Next

തമാശ ആയി പറഞ്ഞു; ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular