ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി: ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.


റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് വിപുലമായ ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12-ന് റിയാദിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗങ്ങളുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ബത്തയിലെ സബർമതി ഓഫീസിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിൽ ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനായി ഷിഹാബ് കൊട്ടുകാടിനെയും ജനറൽ കൺവീനറായി മാത്യു ജോസഫിനെയും കോർഡിനേറ്ററായി ഷംനാദ് കരുനാഗപ്പള്ളിയെയും യോഗം തിരഞ്ഞെടുത്തു.

ക്യാമ്പ് വൻ വിജയമാക്കുന്നതിനായി രജിസ്ട്രേഷൻ, മീഡിയ, പബ്ലിസിറ്റി, ഇൻവിറ്റേഷൻ, റിസപ്ഷൻ, ട്രാൻസ്‌പോർട്ടേഷൻ, കൾച്ചറൽ, ഫുഡ്‌ & റിഫ്രഷ്‌മെന്റ്, വൊളന്റിയർ കമ്മിറ്റി തുടങ്ങി ഒൻപതോളം സബ് കമ്മിറ്റികൾക്ക് യോഗം രൂപം നൽകി. ഒഐസിസിയുടെ വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും നാഷണൽ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

പ്രവാസലോകത്ത് രക്തദാനത്തിന്റെ പ്രാധാന്യത്തെയും ക്യാമ്പിനായുള്ള ഒരുക്കങ്ങളെയും കുറിച്ച് ചെയർമാൻ ഷിഹാബ് കൊട്ടുകാട്, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ എന്നിവർ വിശദീകരിച്ചു. ജനറൽ കൺവീനർ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.


Read Previous

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ല; കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകാന്‍ ആഗ്രഹമെന്ന് വിഡി സതീശന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം

Read Next

കുടുംബസംഗമ ആവേശത്തിൽ റിയാദിലെ താമരക്കുളം പ്രവാസികൾ; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »