കുടുംബസംഗമ ആവേശത്തിൽ റിയാദിലെ താമരക്കുളം പ്രവാസികൾ; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു


റിയാദ്: റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ താമരക്കുളം പ്രവാസി അസോസിയേഷന്റെ കുടുംബസംഗമം മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. താമരക്കുളം സ്വദേശികളായ ഒട്ടേറെ കുടുംബിനികളുടെയും കുട്ടികളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.


കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. കമറുദ്ദീൻ താമരക്കുളത്തിനെ വീണ്ടും പ്രസിഡന്റായും, അഷറഫ് ദാറുൽ അമാനെ ജനറൽ സെക്രട്ടറിയായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. അജിത് പള്ളിക്കൽ ആണ് പുതിയ ട്രഷറർ. സുധാകരൻ പള്ളിക്കലിനെ ചെയർമാനായും യോഗം തിരഞ്ഞെടുത്തു.

മറ്റു പ്രധാന ഭാരവാഹികൾ:വൈസ് പ്രസിഡന്റുമാർ: ഹാരിസ് താമരക്കുളം, രാജീവ് ജോയിന്റ് സെക്രട്ടറി: അഖിൽ നൂറനാട്ജോയിന്റ് ട്രഷറർ: രഘു പച്ചക്കാട് വൈസ് ചെയർമാൻ: ഷാജി പാരഡൈസ് മീഡിയ കൺവീനർ: ആഷിക് ഹബീബ് ഇവരെ കൂടാതെ വിജയകുമാർ, സുജിത്, അശ്വന്ത്, അജിത്, അനന്തു ലാൽ, കാഷിഫ്ദ്ദീൻ, ഷഫീഖ് സുബൈർ, ദീപു നാലുമുക്ക്, അജി അസീസ്, അനീഷ് താമരക്കുളം എന്നിവരുൾപ്പെടുന്ന 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പൊതുയോഗം തിരഞ്ഞെടുത്തു.

മുൻവർഷങ്ങളേക്കാൾ ഏറെ വിപുലമായ രീതിയിൽ ഇത്തവണത്തെ ഓണാഘോഷം അതിഗംഭീരമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. അസ്‌ലം മുഹമ്മദ്, അരുൺ രംഗൻ, ഷമീർ, അലി ഇമ്രാൻ, സുഹൈൽ, നൗഫൽ, ഫായിസ് തുടങ്ങിയ പ്രമുഖർ പരിപാടികൾക്ക് നേതൃത്വം നൽകി. യോ


Read Previous

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി: ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12-ന്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Read Next

‘ഇന്ത്യയില്‍ നടക്കുന്നത് പ്രതിപക്ഷ വേട്ട’; പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »