പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്, മാന്യവായനക്കാര്‍ക്കും മലയാളമിത്രം ഓണ്‍ലൈന്‍ വിഷു ആശംസ നേരുന്നു.


തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോക മെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ഒരുക്കിയും പടക്കങ്ങൾ പൊട്ടിച്ചും കൈനീട്ടം കൊടുത്തും മലയാളികൾ വിഷു ആഘോഷമാക്കുന്നു.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ശബരിമലയിൽ വിഷുകണി ദർശനം നടത്താൻ നിരവധി പേരാണ് എത്തിയത്. രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടയ്ക്കും. വിഷു ദിനത്തിൽ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.

എല്ലാ മാന്യവായനക്കാര്‍ക്കും മലയാളമിത്രം ഓണ്‍ലൈന്‍ വിഷു ആശംസ നേരുന്നു.


Read Previous

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

Read Next

ഉന്നത വിജയം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »