ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കാനഡയിലെ പ്രശസ്തമായ ട്രെന്റ് യൂണിവേഴ്സിറ്റിയിൽ (Trent University) നിന്നും ബിരുദാനന്തര ബിരുദം ഉന്നത വിജയത്തോടെ കരസ്ഥമാക്കി എത്തിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി (OICC) എറണാ കുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ എറണാകുളം ജില്ലാ പ്രസിഡന്റുമായ ഷുക്കൂർ ആലുവയുടെ മകളാണ് റിമ.

റിയാദ് അൽ മാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അലി ആലുവ അധ്യക്ഷത വഹിച്ച ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസറുദ്ദീൻ ഉത്ഘാടനം ചെയ്തു പ്രവാസ ലോകത്തെ പരിമിത സാഹചര്യങ്ങളിൽ നിന്നും വളർന്ന് വിദേശ സർവ്വകലാശാലകളിൽ ഉന്നത വിജയം നേടുന്ന പുതുതലമുറ സംഘടനയ്ക്ക് അഭിമാനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
റിജോ പെരുമ്പാവൂർ, ജാഫർ ഖാൻ, അനസ് കോതമംഗലം, അജ്നാസ് കോതമംഗലം, ജോൺസൺ മാർക്കോസ്, നാസർ ആലുവ, സലാം പെരുമ്പാവൂർ, കരീം പെരുമ്പാവൂർ, നൗഷാദ് പള്ളത്ത്, സിയാവുദ്ദീൻ, അമീർ കാക്കനാട്, ജസീർ ചെറുവട്ടൂർ, അമീർ ആലുവ, തസ്ലീം മൂവാറ്റുപുഴ, ഷജീർ ആലുവ, ഫയാസ് ചെങ്ങമനാട്, പ്രവീൺ ജോർജ്, നൗഷാദ് ആലുവ, വനിതാ വേദി പ്രതിനിധികളായ സ്വപ്ന ഷുക്കൂർ, സഫ്ന അമീർ, ലിയ ഷജീർ, മുസിറ അനസ്, അൻസി അജ്നാസ്, റിസ്വാന ഫയാസ്, ഫൗസിയ അമീർ എന്നിവർ റിമയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് നാദിർഷാ റഹ്മാന്‍ സ്വാഗതവും ഷുക്കൂർ ആലുവ നന്ദിയും രേഖപ്പെടുത്തി.
സ്വീകരണത്തോടനുബന്ധിച്ച് ഈസ്റ്റർ ആഘോഷങ്ങളും സംഘടിപ്പിച്ചു. ജോജോ മൂവാറ്റുപുഴ, സിദ്ധിക്ക് കോതമംഗലം എന്നിവർ ചേർന്ന് ഈസ്റ്റർ കേക്ക് മുറിച്ചു. തുടർന്ന് ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റിംഗും നടന്നു. നിയമസഭാ ഇലക്ഷൻ സംബന്ധിച്ച അവലോകനവും സംഘടനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളും യോഗത്തിൽ മുഖ്യ അജണ്ടയായി. ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ ചര്‍ച്ച നിയന്ത്രിച്ചു.
.
