ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ


ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18 നും ഡിസംബർ 24 നും ഇടയിലാണ് നിയമലംഘകരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതുമെന്ന് സൗദി അറേബ്യൻ പത്രമായ ഒകാസ റിപ്പോർട്ട് ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 11,991 പേർ റസിഡൻസി നിയമങ്ങൾ ലംഘിച്ചതായും 3,808 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും 3,078 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വിശദീകരിക്കുന്നു.ഇതിൽ 13,241 പേരെ ഇതിനകം നാടുകടത്തിയതായും സൗദി അധികൃതർ അറിയിച്ചു.


Read Previous

യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ വീട് ഇല്ല; അഞ്ച് ലക്ഷം നല്‍കണം; ഇരുട്ടടി

Read Next

സിറ്റി ഫ്ലവർ അബഹ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »