യുഎഇയില്‍ പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ ഇനി എളുപ്പം; പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചു


ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും താല്‍ക്കാലിക സേവനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ചത്.

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് book.passportindiauae.com. എന്ന വെബ്സൈറ്റ് വഴി അപോയിന്റ്‌ മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് അനുവദിച്ച പുതിയ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയമനടപടികള്‍ കാരണം വൈകുന്ന സാഹചര്യത്തിലാണ് മിഷനുകള്‍ താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യത്. ഇതോടൊപ്പം നേരിട്ടെത്തി (വാക്ക്-ഇന്‍) സേവനങ്ങള്‍ കൈപ്പറ്റുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും മിഷനുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


Read Previous

തറവാട് ഫിഫ വേൾഡ് കപ്പ് ഫെസ്റ്റ് 2026 വർണാഭമായി സംഘടിപ്പിച്ചു

Read Next

ശേഷാദ്രിനാഥന്റെ നിയമനം: പരസ്യ പ്രതികരണം ശരിയല്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്ത കത്ത് പുറത്തുവന്നെന്ന് പിഎം നിയാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »