കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ


നിസ്വാർത്ഥസ്നേഹത്തി
ന്നോർമ്മയിലിന്നുഞാന
ശ്രുകണങ്ങൾപൊഴിക്കേ,
ഉൾക്കൊള്ളാനാവില്ലയി
പ്പോഴുമെന്നുമേസ്വപ്നമോ
സത്യമോ,ജീവിച്ചിരുന്നവ
രെന്നല്ല,ഇപ്പോഴുംജീവിപ്പൂ
നിത്യസ്മരണകളായെന്നിൽ
നിറയുന്നവർ!അന്നമിതൂട്ടി
സമൃദ്ധിയോടെയന്നുനമ്മേ,
ഇന്നിതായെല്ലാം തിരികെ നല്കാം,

ഇറ്റുനീരേകിയിവിടെ
ഞാനേകുമീയന്നത്തിനിത്ര
വിലയുണ്ടെന്നോർത്തതില്ല
ഇന്നുമെന്നോർമ്മയിൽ കത്തി
യെരിയുന്നു നഷ്ടമായ്‌പലതും
എന്നിഷ്ടമെല്ലാമിത്തിരിയെള്ളു
മീപൂവുമരിയുമങ്ങെത്തുകിൽ
ഞാനിതാധന്യനായ് മാറുമല്ലോ
മായുവതില്ലാരുമേയീ ഉലകത്തിൽ
മാനവരാശിയിന്നോർമ്മിക്കുമീ
പുണ്യദിനത്തിലതിൻ മഹിമകൾ.


Read Previous

കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

Read Next

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular