സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു; രാജ്യത്തുടനീളമുള്ള നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും, മോ​ദി പേടിക്കുന്നതിന്‍റെ കാര്യം പിടികിട്ടി’- ചോദ്യങ്ങളുമായി രാഹുൽ


ന്യൂ‍ഡൽഹി: ഹിൻഡൻബർ​ഗ് വിവാദത്തിൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. എക്സിലിട്ട വീഡിയോയിലൂടെയാണ് രാഹുൽ ചോദ്യങ്ങളും ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നെന്നു അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സെബിക്ക് ​ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി.

‘ചെയർപേഴ്സനെതിരായ ആരോപണത്തിൽ സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിക്ഷേപ കർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും. ഇക്കാര്യത്തിൽ രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങൾ ചോ​ദിക്കുന്നു.’

‘എന്തുകൊണ്ടാണ് ആരോപണം വന്നിട്ടും ചെയർപേഴ്സൻ മാധബി പുരി ബുച്ച് ഇതുവരെ രാജി വയ്ക്കാത്തത്?”നിക്ഷേപകർ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്സനോ, ​ഗൗതം അദാനിയോ?”ഉയർന്നു വന്നിരിക്കുന്ന പുതിയതും ​ഗുരുതരവുമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി ഈ വിഷയം ഒരിക്കൽ കൂടി സ്വമേധയാ പരിശോധി ക്കുമോ?’- രാഹുൽ ചോദിച്ചു.’പ്രധാനമന്ത്രി മോ​ദി എന്തിനാണ് ജെപിസി ആന്വേഷ ണത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരി ക്കുന്നു’- രാഹുൽ ആരോപിച്ചു.

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർ​ഗ് ആരോപണം.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.


Read Previous

ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാ നാവാത്തത്; കേളി സെമിനാർ

Read Next

മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »