രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ


തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായി രുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെതാണ് തീരുമാനം. ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് പ്രതാപന്റെ പേരില്‍ തൃശൂരില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചുവരെഴുത്തും ഫ്ലക്‌സുകളും പ്രചാരണത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.


Read Previous

കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരും, ഇടതു നേതാക്കള്‍ വരും ദിവസങ്ങളില്‍; കെ സുരേന്ദ്രന്‍

Read Next

കൈകളിലും കാൽപാദങ്ങളിലുമുള്ള വേ​ദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് വളരെ അപൂർവമായി മാത്രം കണ്ടെത്താറുള്ള “ലൈം രോഗ”ത്തിന്റെ പ്രത്യേകതകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »