കൈകളിലും കാൽപാദങ്ങളിലുമുള്ള വേ​ദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് വളരെ അപൂർവമായി മാത്രം കണ്ടെത്താറുള്ള “ലൈം രോഗ”ത്തിന്റെ പ്രത്യേകതകൾ


കൊച്ചി: വളരെ അപൂർവമായി മാത്രം കണ്ടെത്താറുള്ള ലൈം രോഗം ആദ്യമായി എറണാകുളത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 56കാരനിലാണ്‌ രോഗം കണ്ടെത്തിയത്. അദ്ദേഹം രോഗമുക്തനായെങ്കിലും ഭാവിയിൽ കൂടുതൽ കേസുകൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഈ അപൂർവ രോഗത്തിന്റെ പ്രത്യേകതകൾ എന്നറിയാം

ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്‌ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചില പ്രത്യേക ചെള്ള് വഴിയാണ് രോഗം പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന ഗുരുതര രോഗമാണിത്. അതിനാൽ തന്നെ തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കിയാൽ മാത്രമേ രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കുക യുള്ളൂ. ഡോക്സിസൈക്ളിൻ ഗുളികകൾ ഉൾപ്പെടെ നൽകിയാണ് ഈ രോഗത്തിന് ചികിത്സ നടത്തുന്നത്.’

ചെള്ളുകടിച്ച പാടും, ചർമത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ ഈ രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ പലരും ഈ ലക്ഷണങ്ങൾ അത്ര കാര്യമാക്കാറില്ലാത്തതിനാൽ വളരെ വൈകിയാവും രോഗ സ്ഥിരീകരണം നടക്കുക. ഇതിന്റെ മറ്റൊരു അപകട സാധ്യത എന്തെന്നാൽ പലരിലും പല ലക്ഷണങ്ങളാവും പ്രകടമാവുക. കൂടാതെ ഓരോ ഘട്ടലും ലൈം ഡിസീസിന്റെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

രോഗാണുവാഹകരായ ചെള്ള് കടിച്ചാൽ അടുത്ത മൂന്നുമുതൽ മുപ്പത് ദിവസത്തി നുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ ചൊറിച്ചിലിനും പാടിനുമൊപ്പം പനി, തലവേദന, അമിതക്ഷീണം, സന്ധിവേദന തുടങ്ങിയവയാകും ആദ്യഘട്ടത്തിൽ പ്രകടമാവുക. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം വഷളാകും. മൂന്നുമുതൽ പത്ത് ആഴ്‌ചയോളം രോ​ഗലക്ഷണങ്ങൾ കാണപ്പെടാം.

അടുത്ത ഘട്ടം കുറച്ചുകൂടി കഠിനമായ ലക്ഷണങ്ങൾ പ്രകടമാക്കും. ശരീരത്തിന്റെ പലഭാ​ഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, കഴുത്തുവേ​ദന, മുഖത്തെ പേശികൾക്ക് ബലക്ഷയം, ശരീരത്തിനു പുറകിൽ നിന്നാരംഭിച്ച് അരക്കെട്ടിലേക്കും കാലുകളി ലേക്കും പടരുന്ന വേദന, കൈകളിലും കാൽപാദങ്ങളിലുമുള്ള വേ​ദനയും തരിപ്പും, കണ്ണിലും കൺപോളയിലും വേദനയോടെയുള്ള തടിപ്പ്, കാഴ്ച്ചക്കുറവ് തുടങ്ങിയവ ഈ സമയത്ത് പ്രകടമാവുന്ന പ്രധാന ലക്ഷണങ്ങളാണ്.

ചെള്ളുകടിയേറ്റ് രണ്ടുമുതൽ പന്ത്രണ്ട് മാസത്തിനുശേഷമാണ് മൂന്നാംഘട്ടത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ​കൈകളിലെയും കാൽപാദങ്ങളിലെയും ചർമത്തിന്റെ നിറംമാറുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മേൽപറഞ്ഞ ലക്ഷണങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെ ങ്കിൽ വൈദ്യസഹായം ഉടനടി തേടേണ്ടതാണ്.

രക്തപരിശോധനയിലൂടെയാണ് ലൈം രോ​ഗസ്ഥിരീകരണം നടത്തുന്നത്. രോ​ഗത്തിന്റെ ഘട്ടം ഏതാണെന്നതിന് അനുസരിച്ചാണ് ആരോഗ്യ പ്രവർത്തകർ ചികിത്സ നിശ്ചയിക്കുക. ആന്റിബയോട്ടിക് ഉപയോ​ഗിച്ചുള്ള ചികിത്സാരീതിയാണ് ഇതിൽ പൊതുവെ പിന്തുടർന്ന് വരുന്നത്.


Read Previous

രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ

Read Next

കേരള സര്‍വകലാശാല കോഴക്കേസ്; ആരോപണ വിധേയൻ മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular