വായന കേവലം അക്ഷരങ്ങൾ കൂട്ടിവായിക്കലല്ല, മറിച്ച് ഒരു സാംസ്കാരിക പ്രവർത്തനം: യുവകലാസാഹിതി സാഹിത്യ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.


റിയാദ്.ഈ വർഷത്തെ വായന വാരത്തോടനുബന്ധിച്ച് റിയാദ് യുവകലാസാഹിതി അന്നൊരിക്കൽ വായനശാലയിൽ എന്ന ശീർഷകത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 ന് ആയിരുന്നു. അതോടനുബന്ധിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂൺ 19 മുതൽ 25 വരെ ഒരാഴ്ചകാലം വായനവാരമായി ആചരിക്കുന്നത്.

എഴുത്തുകാരി സബീന. എം.സാലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വായനയും എഴുത്തുമായി ബന്ധപ്പെട്ട റിയാദിലെ സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തുള്ള ഒട്ടനവധി പ്രമുഖർ പങ്കെടുത്ത് തങ്ങളുടെ വായനശാലാനുഭവങ്ങൾ സദസ്സിനോട് പങ്കുവെച്ചു.

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വായന ഒരു സാംസ്കാരിക പ്രവർത്തനമാണെന്നും ജനങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന വലിയൊരു ചങ്ങലയുടെ കണ്ണികളാണ് ഓരോ വായനശാലയും എന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാലോചിതമായ മാറ്റങ്ങളെ പറ്റിയും തലമുറകളുടെ വായന വ്യത്യസ്തതകളെ പറ്റിയും റീൽസ് മാനിയ പിടിപെട്ട് വായനയിൽ നിന്നും പിന്നോക്കം പോകുന്നവരെ പറ്റിയുമൊക്കെ ചർച്ച ചെയ്തതോടൊപ്പം തങ്ങൾ വായിച്ചു വളർന്ന വായനശാലാ അനുഭവങ്ങളും ഇഷ്ട പുസ്തകങ്ങളെ യും എഴുത്തുകാരെ പറ്റിയും സംസാരിക്കുവാനും പങ്കെടുത്തവർ വേദി ഉപയോഗപ്പെടുത്തി.

ഗ്രാമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാൻഫെഡുമായ് സഹകരിച്ച് സാക്ഷരതാ പ്രവർത്ത നങ്ങളും വായനശാല രൂപീകരണവും അദ്ദേഹത്തിൻറെ ജീവിത ലക്ഷ്യമായിരുന്നുവെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

എൻ ആർ കെ കൺവീനർ സുരേന്ദ്രൻ കൂട്ടായി, മലയാളം മിഷൻ സൗദി ചാപ്റ്റർ ജ.സെക്രട്ടറി ജോമോൻ സ്റ്റീഫൻ, വിപിൻ, സുരേഷ് ലാൽ(ചില്ല) നാസർ കാരക്കുന്ന് (കേളി),എഴുത്തുകാരായ നജീം കൊച്ചു കലുങ്ക് കമർബാനു, സുബൈദ കോമ്പിൽ, ഉസ്മാൻ കോയ, ഷിബു ഉസ്മാൻ (മീഡിയ ഫോറം) , മൂസ കൊമ്പൻ, സലീം പള്ളിയീൽ, ശിഹാബ് തൊണ്ടിയിൽ, അഷ്റഫ് കൊടിഞ്ഞി, സനൂപ് പയ്യന്നൂർ, വിനോദ് കൃഷ്ണ (ന്യൂഏജ്), അഡ്വ. അജീത് ഖാൻ,സമദ് ബിൻ ഹംസ എന്നിവർ സംസാരിച്ചു. പ്രമോദ് ചിറ്റാർ, അംനാ തസ്കിയ, ആദിദേവ് എന്നിവർ കവിതാലാപനം നടത്തി. 2014 ൽ റിയാദിൽ യുവകലാസാഹിതിയുടെ രൂപീകരണവും കഴിഞ്ഞകാല പ്രവർത്തനങ്ങളും വിശദീകരിച്ച് എം. സാലി ആലുവ സ്വാഗതവും അഷ്റഫ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.


Read Previous

“റിയാദ് ‘തറവാട്’ കുടുംബകൂട്ടായ്മക്ക് പുതിയ നേതൃത്വം”

Read Next

ഇറനില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »