ജോലി കിട്ടാതെ ദുബായില്‍ നിന്നും മടങ്ങി; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി


കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 28 വയസായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ലഭിച്ചില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം 1995 മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

അജ്മലിനെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആശു പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആലുവ പോലീസിന്‌കൈമാറി.


Read Previous

അന്ത്യയാത്രയ്ക്കായി കാനം തിരുവനന്തപുരത്ത്; പ്രിയനേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; വിങ്ങിപ്പൊട്ടി നേതാക്കള്‍

Read Next

ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! പ്രഖ്യാപനവുമായി ഇന്തോനേഷ്യ, 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular