ഹാരിസ് ചോലക്ക് റിംഫ് യാത്രയയപ്പ് നൽകി


റിയാദ് : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജോയിന്റ് സെക്രട്ടറി ഹാരിസ് ചോലക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അപ്പോളോ ഡിമോറ ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിന് വൈസ് പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ ആധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഉബൈദ് എടവണ്ണ ഹാരിസ് ചോലക്ക് ഓർമ്മ ഫലകം കൈമാറി.

ഷംനാദ് കരുനാഗപ്പള്ളി, അക്‌ബർ വെങ്ങാട്ട്, ജലീൽ ആലപ്പുഴ, മുജിബ് താഴത്തെതിൽ, കബീർ പാവുമ്പ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹാരിസ് ചോല മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നൗഷാദ് കോർമ്മത്ത് സ്വാഗതവും ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ നന്ദിയും പറഞ്ഞു.


Read Previous

ആശങ്കയോടെ ലോകം: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

Read Next

പാക്കിസ്ഥാനിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular