റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ നേതൃത്വം’ ഷൗക്കത്ത് കടമ്പോട്ട് ചെയർമാൻ, സിദീഖ് കല്ലുപറമ്പൻ കൺവീനർ. #Riyad Malappuram district new leadership for UDF


റിയാദ് : റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്ത യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെ ടുത്തത്. ഏപ്രിൽ 19 ന് റിയാദിൽ വച്ചു വിപുലമായ ജില്ല യു. ഡി. എഫ് സമ്മേളനവും കുടുംബ സംഗമവും നടത്താൻ പ്രധാന ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി.
മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് പാർലിമെന്റ് മണ്ഡലം സ്ഥാനാർഥികളും പ്രമുഖ യു.ഡി.എഫ് നേതാക്കളും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.

കുട്ടികൾക്കായി കല, കായിക മത്സരങ്ങളും രക്ഷിതാക്കൾക്കായി പാരെന്റ്റിംഗ് ക്ലാസ്സുകളും നടക്കും.മറ്റു കല, സാംസ്‌കാരിക പരിപാടികളും യോഗത്തിൽ അരങ്ങേറു മെന്നും ഭാരവാഹികൾ അറിയിച്ചു. മറ്റു ഭാരവാഹികൾ :വൈസ് ചെയർമാൻ. വഹീദ്‌ വാഴക്കാട്..സഫീർ മുഹമ്മദ്‌, .ജംഷാദ് തുവ്വൂർ, .മുനീർ വാഴക്കാട് അബൂബക്കർ മഞ്ചേരി നൗഫൽ താനൂർ, ⁠ഷക്കീൽ തിരൂർക്കാട് .അൻസാർ വാഴക്കാട് റഫീഖ് ഹസ്സൻ വെട്ടത്തൂർ. ജോ: കൺവീനർമാർ .ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ .സാദിഖ് വടപുറം .മുനീർ മക്കാനി സൈനുദ്ധീൻ വെട്ടത്തൂർ അർഷദ് തങ്ങൾ ചെട്ടിപ്പടി;ഭാസ്കരൻ മഞ്ചേരിസഫീർ ഖാൻ കരുവാരകുണ്ട്ഷമീർ വണ്ടൂർ ,അൻസാർ നെയ്തല്ലൂർ. സോഷ്യൽ മീഡിയ ബനൂജ് പുവത് സലാം പയ്യനാട്.

എക്സിക്യൂട്ടീവ് അംഗങ്ങൾ. മൊയ്‌ദീൻ കുട്ടി പൊന്മള.ഷറഫു ചിറ്റൻ, പ്രഭാകരൻ. ഉണ്ണി ഇസ്മായിൽ ഓവുങ്ങൽ. .ഷബീറലി പള്ളിക്കൽ .യൂനസ് നാണത്ത്.നാസർ എടക്കര ഷൗക്കത് ഷിഫാ,മുത്തു പാണ്ടിക്കാട് ഷാജു തുവ്വൂർ കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടുന്ന റിയാദ് മലപ്പുറം ജില്ല യു ഡി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.


    Read Previous

    സർക്കാർ ഉത്തരവിറങ്ങി; അനിതയ്ക്ക് കോഴിക്കോട് മെഡി. കോളജിൽ നിയമനം #The government issued an order

    Read Next

    മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബര്‍ ‘എംസി മുന്നു’; മര്‍ദനത്തിൽ ശ്വാസകോശം തകർന്നു

    Leave a Reply

    Your email address will not be published. Required fields are marked *

    Most Popular