ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തലസ്ഥാന നഗരിയിലെ കലാപ്രേമികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നേകി കൈരളി ഡാൻസ് അക്കാദമിയുടെ പന്ത്രണ്ടാമത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും അരങ്ങേറി. മേയ് 29-ന് സുൽത്താന അൽ നക്കീൽ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

റിയാദ് അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി കവിതാലതാ കതിരേശൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട്, ലുലു റിയാദ് അവന്യൂ മാൾ മാനേജർ ലാലു വർക്കി, ബിനു എം. ശങ്കരൻ, ശരത് സ്വാമിനാഥൻ, ശ്രീമതി ധന്യാ ശരത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചത്.
റീച്ചും ലൈക്കും വാരിക്കൂട്ടി ‘കണ്ണകി’ നൃത്തനാടകം

അക്കാദമിയിലെ പ്രതിഭകളായ വിദ്യാർത്ഥികൾ സ്റ്റേജിലെത്തിച്ച 22-ഓളം വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ ജീവിതകഥ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച നൃത്തനാടകമായിരുന്നു. ഒന്നിനൊന്ന് മികച്ച പ്രകടനത്തിലൂടെ കാണികളുടെ കണ്ണുനിറയ്ക്കാനും കയ്യടി നേടാനും ഈ ദൃശ്യാവിഷ്കാര ത്തിന് സാധിച്ചു.
ആവേശം ചോരാതെ ഗാനമേള റിയാദിന്റെ പ്രിയ ഗായകൻ തങ്കച്ചൻ വയനാടും മീഡിയ വൺ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ നെഞ്ചിലേറ്റിയ ഗായകൻ അനീഖ് റഹ്മാനും ചേർന്നൊരുക്കിയ സംഗീതവിരുന്ന് സദസ്സിനെ ആവേശത്തിലാഴ്ത്തി. കുമാരി ഫനൂസ സാബിത്ത്, കുമാരി അനുഷ്ക ബിജു എന്നിവർ തങ്ങളുടെ തനതായ അവതരണ ശൈലിയിലൂടെ പരിപാടികൾ മനോഹരമായി നിയന്ത്രിച്ചു.
നിറഞ്ഞുകവിഞ്ഞ സദസ്സും പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യവും കൊണ്ട് പരിപാടി റിയാദിലെ ഈ വർഷത്തെ ഏറ്റവും മികച്ച കലാവിരുന്നുകളിലൊന്നായി മാറി. അക്കാദമിയുടെ പരിശീലന മികവും കുട്ടികളുടെ കഴിവും വിളിച്ചോതു ന്നതായിരുന്നു ഓരോ അവതരണവും.
