ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ആകാശസീമ ലക്ഷ്യമിട്ടെത്തിയ വൻ ഡ്രോൺ ആക്രമണശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. മണിക്കൂറുകൾക്കിടെ എത്തിയ ഏഴ് സായുധ ഡ്രോണുകളെയാണ് സൗദി പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തെറിഞ്ഞത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഡ്രോണുകൾ ആകാശത്തു വെച്ചുതന്നെ തകർക്കാൻ സാധിച്ചതിനാൽ രാജ്യത്ത് എവിടെയും ആളപായമോ ഭൗതികമായ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക റഡാറുകളും ഉപയോഗിച്ചാണ് ശത്രുനീക്കം പരാജയപ്പെടുത്തിയത്.
മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ വർധിച്ചു വരികയാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നീക്കങ്ങളെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
