റിയാദിൽ സ്നേഹത്തിന്റെ ഇഫ്താർ സംഗമം; ‘റോയൽ ഫൈറ്റേഴ്‌സ്’ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി സുലൈയിലെ ഒത്തുചേരൽ



​റിയാദ്: പ്രവാസലോകത്തെ തിരക്കുപിടിച്ച ഡ്രൈവിംഗ് ജീവിതത്തിനിടയിലും സൗഹൃദവും കാരുണ്യവും കാത്തുസൂക്ഷിക്കുന്ന റിയാദിലെ മലയാളി ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘റോയൽ ഫൈറ്റേഴ്‌സ്’ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിയാദിലെ സുലൈയിലുള്ള ഖാൻ ഇസ്‌തറാഹയിൽ നടന്ന സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

​കൂട്ടായ്മയിലെ മുതിര്‍ന്ന അംഗമായ അൽ താഫ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വ ങ്ങൾ പങ്കെടുത്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക വൈസ് ചെയർമാൻ സൈഫ് കൂട്ടങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും റോയൽ ഫൈറ്റേഴ്‌സി ന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. പ്രവാസ മണ്ണിൽ ഡ്രൈവർ മാർ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ പരസ്പര സഹായത്തിനും വിശേഷങ്ങൾ പങ്കുവെക്കാനും ഇത്തരം ഒത്തുചേരലുകൾ വലിയ കരുത്താണെന്ന് അവർ അഭിപ്രായപ്പെട്ടു. ​

റോയൽ ഫൈറ്റേഴ്‌സ് ഗ്രൂപ്പിലെ സജീവ അംഗങ്ങളായ റാഫി, രൂപേഷ്, സലാം, നിസ്സാം, മുനീർ, ഷാനവാസ്, ബഷീർ മടവൂർ, നാദിർ, ഹമീദ്, നാസർ കീഴ്ശ്ശേരി, ഷാജി KLM, റോബോട്ട്, റംസി, അലി മുത്തു, അലി കാവുംപുറം, നിഷാദ്, സബീർ, ബഷീർ ഓമശ്ശേരി, സിദ്ദിഖ്, സഫീർ (ഉസ്താദ്), ജബ്ബാർ, ബാബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ​ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വരുംകാലങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഇഫ്താര്‍ സംഗമം വേദിയായി.


Read Previous

സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; റിയാദും മക്കയും ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ അതീവ ജാഗ്രത

Read Next

സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം: മണിക്കൂറുകൾക്കിടെ ഏഴ് ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »