ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ/ദമ്മാം: സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിൽ വാഹന നീക്കം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലുകളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ അടിയന്തര നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദ്വീപിൽ ബഹ്റൈൻ എന്ന ദ്വീപ് രാഷ്ട്രത്തെ കരമാർഗ്ഗം ബന്ധിപ്പിക്കുന്ന ഏക പാതയാണ് 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കോസ്വേ. മേഖലയിലെ വ്യാപാര-ഗതാഗത രംഗത്ത് അതീവ പ്രാധാന്യമുള്ള ഈ പാത അടച്ചത് നൂറുകണക്കിന് യാത്രക്കാരെയും ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് കോസ്വേ അതോറിറ്റി അറിയിച്ചു.
