കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദി ലക്ഷ്യമായി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും എല്ലാം തകര്‍ത്ത് പ്രതിരോധസേന.


റിയാദ്: സൗദി ലക്ഷ്യമാക്കി കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യലക്ഷ്യ മാക്കി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി യുയർത്തി ആകാശമാർഗ്ഗമെത്തിയ മിസൈയിലും ഡ്രോണുകളും സൗദി അറേബ്യ വിജയകരമായി തടഞ്ഞു നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ആകാശ പ്രതിരോധ സേന (Air Defense Forces) തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഇവ എത്തിയ തെങ്കിലും പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും സൈന്യം അതീവ ജാഗ്രത തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദിയുടെ ഈ വിജയകരമായ പ്രതിരോധം ഏറെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്.

അതിനിടെ ആക്രമണ ഭീക്ഷണി നിലനില്‍ക്കെ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ താൽക്കാലികമായി അടച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പാലം അടച്ചിരിക്കുന്നത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടാ ലുടൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പാലം വഴി യാത്ര പ്ലാൻ ചെയ്തവർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും യാത്ര തുടങ്ങുന്നതിന് മുൻപ് പാലം തുറന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.


Read Previous

ഇറാൻ-ഇസ്രായേൽ സംഘർഷം: മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാൻ; ചർച്ചകൾ നിർണ്ണായക ഘട്ടത്തിലെന്ന് ഇറാൻ സ്ഥാനപതി

Read Next

സൗദി-ബഹ്‌റൈന്‍ കിങ് ഫഹദ് കോസ്‌വേയിൽ വാഹനഗതാഗതം നിർത്തിവച്ചു; യാത്രാനിയന്ത്രണവുമായി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »