ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ വീണ്ടും നിർണ്ണായക നിലപാടുമായി സൗദി അറേബ്യ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ വ്യക്തവും മാറ്റമില്ലാത്തതുമായ പ്രതിബദ്ധത ഉറപ്പുനൽകാതെ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്ര അടുപ്പത്തിനും സാധ്യതയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയതായി വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിച്ചു. പാശ്ചാത്യ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല ചർച്ചകളിലാണ് നെതന്യാഹു ഭരണകൂടവുമായി ഒരു ഉടമ്പടിയിലെത്താൻ നിലവിൽ സാധ്യതയില്ലെന്ന് സൗദി വ്യക്തമാക്കിയത്.
ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് മേഖലയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്നും ‘അബ്രഹാം ഉടമ്പടി’യുടെ ഭാഗമാകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദിയുടെ ഈ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നത്.
പലസ്തീൻ ജനതയ്ക്ക് മാറ്റമില്ലാത്തതും ശാശ്വതവുമായ ഒരു സ്വതന്ത്ര രാഷ്ട്രം ഉറപ്പാക്കുന്ന ഒരു ‘ഇർറിവേഴ്സിബിൾ പാത്ത്‌വേ’ (Irreversible Pathway) ഉണ്ടായാൽ മാത്രമേ ഇസ്രായേലുമായുള്ള സാധാരണ നിലയിലുള്ള നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന് സൗദി ഔദ്യോഗിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ മേഖലയിൽ യഥാർത്ഥ സമാധാനം സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് റിയാദ്. സൗദിയുടെ ഈ കർശന നിലപാട് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
