സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.



ദമ്മാം: കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ച ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കൾക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അംഗങ്ങളുടെ , നാട്ടിൽ വിജയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ഇന്റർനാഷണൽ ഇന്ത്യൻ സ്കുളിലെ മുതിർന്ന അധ്യാപികയും, യു.പി വിഭാഗം ഹെഡ്മിസട്രസുമായ സബീന സാജിദ് ഉദ്ഘാടനം ചെയ്തു.

സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് പരിപാടിയിൽ സർട്ട് ഫിക്കറ്റും, മൊമന്റോയും സ്വീകരിച്ച കുട്ടികളും, രക്ഷിതാക്കളും അതിഥികളുടെ കൂടെ

മികച്ച വിജയം നേടുന്ന കുട്ടികളെ മാത്രം അനുമോദിക്കുന്ന ചടങ്ങുകൾ വ്യാപകമായി നടക്കുമ്പോൾ വ്യത്യാസങ്ങളില്ലാതെ വിജയിച്ച മുഴുവൻ കുട്ടികളേയും ചേർത്തു പിടിച്ച് സവ കാണിച്ച മാതൃക ശ്ലാഘനീയമാണന്ന് അവർ പറഞ്ഞു. അധ്യാപന മേഖലയിൽ 35 വർഷം പൂർത്തിയാക്കിയ സബീന സാജിദിനുള്ള സവയുടെ ഉപഹാരം വനിതാവേദി ഭാരവാഹികളായ രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, സാജിദ നൗഷാദ് എന്നിവർ ചേർന്ന് കൈമാറി. സ്കുൾ ഭരണ സമിതിയംഗം, സുഫിൽ തോമസ്, ഹാരിസ് രാജ, അനീഷ് രവി , ഡോ: അമിത ബഷീർ, എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി അശോകൻ ആല സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആലപ്പുഴ ജില്ലയിലെ ജീവകാരുണ്യ ​ശ്രേഷ്ഠാ പുരസ്കാരം നേടിയ ഹാരിസ് രാജക്കുള്ള ഉപഹാരം സുഫിൽ തോമസ് കൈമാറി. 21 വർഷത്തിന് ശേഷം ബിരുദാനന്തര ബരുദം നേടിയ എക്സിക്യൂട്ടീവ് അംഗം ഷിജില ജോഷിക്കുള്ള ഉപഹാരം അനീഷ് രവിയും, ജെ.ഇ .ഇ മെയിൻ , കുസാറ്റ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫായിസ് നഫ്സൽ പുരസ്കാരം സബീന സാജിദും സമ്മാനിച്ചു.തുടർന്ന് പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഇതിനോടൊപ്പം വിവിധ കലാ പരിപാടികളും അരങ്ങേറി. ഹസ്ന അബൂബക്കർ, ജോഷി ബാഷ, സിന്ധു രാജേഷ്, പ്രശാന്ത് ചേർത്തല, രാജേഷ് നായർ, കല്ല്യാണി ബിനു, രാമചന്ദ്രൻ മാവേലിക്കര, സിദ്ധീഖ് കായംകുളം, നഖിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നിവേദ ശ്രീലാൽ, സൈഹാൻ സിറാജ്, ഹംദ സിദ്ദീഖ്, പൊന്നു, എന്നിവർ നൃത്തങ്ങളം അവതരിപ്പിച്ചു. സഹ്‍ല നൗഷാദ് ഖിറഅത്തും, വനിതാ ടീം പ്രാർത്ഥനാ ഗാനവും, സൈഹാൻ, അൽഹാൻ, ഫിനു,സൈദു എന്നിവർ ദേശീയ ഗാനങ്ങളും ആലപിച്ചു. സാജിദ നൗഷാദ് സ്വാഗതവും, റിജു ഇസ്മായിൽ നന്ദിയും പറഞ്ഞു.നൂറ നിറാസ് അവതാരക ആയിരുന്നു.
സിറാജ് കരുമാടി, ജോഷി ബാഷ, അമിത ശ്രീലാൽ, അഞ്ജു നിറാസ്, സുബി സിറാസ്, സജീർ, ഷെറീൻ സജീർ, സൗമി നവാസ്, റിൻഷ ഷമീർ , നിറാസ് യൂസുഫ്, നൗഷാദ് ആറാട്ടുപുഴ, മാഹീൻ, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Read Previous

സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

Read Next

ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് മിഅ ഖൽബിലെ ഫുട്ബാൾ ആവേശകരമായി; യുവ പ്രതിഭകളെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »