സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്


സുഗുണാ രാജൻ പയ്യന്നൂരിന്റെ അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ എന്ന ലേഖന സമാഹാ രത്തിന്റെ പ്രകാശനം കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ ആഭി മുഖ്യത്തിൽ ജൂലൈ 23, ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവന ന്തപുരം മ്യൂസിയം ഹാളിൽ നടത്തപ്പെടും. തുടർന്ന് രണ്ട് ദിവസങ്ങളിലായി ചിത്ര പ്രദർശനവും ഉണ്ടായിരിക്കും.

ചടങ്ങിൽ ശ്രീകുമാർ വർമ്മ അധ്യക്ഷനായിരിക്കും.

കേരളാ I & PRD ഡയറക്ടർ ടി വി സുഭാഷ് പ്രകാശനവും ഉത്ഘാടനവും നിർവ്വഹിക്കും. പുസ്തകം സ്വകരിക്കുന്നതും മുഖ്യ പ്രഭാഷണം നടത്തുന്നതും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരാണ്. ചിത്രപ്രദർശനം ഉത്ഘാടനം ചെയ്യുന്നത് ഡോ. എം ജി ശശിഭൂഷൺ അവർകളാണ്.

ഡോ. കായംകുളം യൂനുസ്, പ്രൊ. കാട്ടൂർ നാരായണപ്പിള്ള, നേമം പുഷ്പരാജ്, ഡോ. പ്രദീപ് ജ്യോതി, സ്വാമി അശ്വതി തിരുനാൾ, ഡോ. എസ് കെ അജയ്യകുമാർ (സരസ്വതി ഹോസ്പി റ്റൽ പാറശാല), ബിനുക്കുട്ടൻ കീഴില്ലം തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

സുഗുണാ രാജൻ ആശംസകൾക്ക് മറുമൊഴി പറയും. ചടങ്ങിൽ സ്വാഗതവും നന്ദിപ്രകാ ശനവും കേരളാ ചിത്രകലാ പരിഷത്ത് തിരുവനന്തപുരം ജില്ലാ യൂണിറ്റിന്റെ സെക്രട്ടറി അനിൽ കരൂർ ആർട്ടിസ്റ്റും ഷഫീക് തിരുമല ആർട്ടിസ്റ്റും നിർവ്വഹിക്കുന്നതായിരിക്കും. ചിത്രപ്രദർശനം ഈ മാസം 25 ന് വൈകുന്നേരം 6 മണിവരെ ഉണ്ടായിരിക്കും.


Read Previous

ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ

Read Next

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular