ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ


കൊച്ചിയിൽ മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അഭിഭാഷ കനായ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരട് ബ്ലൂക്ളൗഡ് അപ്പാർട്ടുമെൻ്റിലെ താമസക്കാരിയും എൽ ആൻ‌ഡ്.ടി മുൻ ഉദ്യോഗസ്ഥയുമായ കാഞ്ഞിരമറ്റം വേലിക്കൽവീട്ടിൽ താമസക്കാരിയുമായ അച്ചാമ്മ എബ്രഹാമി(78)നെയാണ് മകൻ വിനോദ് എബ്രഹാം മണിക്കൂറുകളോളം പൂട്ടിയിട്ടതിന് ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.

സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ(42) മരട് പൊലീസ് അറസ്റ്റ് ചെയ്തു. അച്ചാമ്മ യുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അച്ചാമ്മ എബ്രഹാമിന്റെ(73) ജീവനെടു ത്തത് പിൻതലയ്ക്കേറ്റ വെട്ടാണെന്നും തലയിലും മുഖത്തുമായി നിരവധി വെട്ടേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.

മണിക്കൂറുകളോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് മകൻ കൊല നടത്തിയ തെന്നാണ് വിവരം. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ കിടന്നിരുന്നത്. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു. അക്രമാസക്തനായ വിനോദിനെ പൊലീസ് വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. തുടർന്ന് വിനോദിനെ ആശുപത്രിയിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കൊലപാതക വിവരം പുറത്തുവരു ന്നത്. ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വിദേശത്തുള്ള മകൾ എത്തിയതിനുശേഷമായിരിക്കും നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

അതേസമയം കേസിൽ അറസ്റ്റിലായ മകൻ അഡ്വ. വിനോദ് എബ്രഹം (42) കുറ്റം സമ്മതിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് വിവരം. ദേഷ്യംവന്നിട്ടാണ് താൻ അമ്മയെ വെട്ടിക്കൊലപ്പെടു ത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

അമ്മ തന്നെക്കുറിച്ച് അയൽക്കാരോട് ഗോസിപ്പ് പറഞ്ഞിരുന്നതായി വിനോദ് സംശയി ച്ചിരുന്നെന്ന് പൊലീസിൻ്റെ എഫ്‌ഐആറിൽ പറയുന്നു. ഇതേത്തുടർന്നാണ് വിനോദും അച്ചാമ്മയും തമ്മിൽ വഴക്കുണ്ടായതെന്നാണ് വിവരം. വഴക്ക് ഒടുവിൽ പൂട്ടിയിടുന്നതി ലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം നേരത്തെ വിനോദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് അച്ചാമ്മ മുന്നറിയിപ്പു നൽകിയിരുന്നു. ഇതാണ് വിനോദിനെ പ്രകോപിപ്പിച്ചെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവം നടന്ന അപ്പാർട്മെൻ്റിലെ മുറികളാകെ അലങ്കോലപ്പെട്ട നിലയി ലാണ് കാണപ്പെട്ടതെന്നാവണ് വിവരം. എസിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപക രണങ്ങൾ നശിപ്പിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സീലിങ് ഫാൻ വളച്ചു മടക്കി. അച്ചാമ്മ ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു എണ്ണയൊഴിച്ച് വറുത്ത നിലയിലാണു കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മാത്രമലള്ല വീട്ടിലെ എല്ലാ പൈപ്പുകളും തുറന്നിട്ടിരിക്കുകയുമായിരുന്നുവെന്നും പൊലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

അക്രമസ്വഭാവമുള്ള ഇയാൾ രണ്ടുമാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് വിവരം. അച്ചാമ്മ തന്നെയാണ് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മരുന്നു കഴിക്കാമെന്നും വാക്കുനൽകിയതിനാൽ ഒരുമാസം മുമ്പാണ് അച്ചാമ്മ മകനെ വീട്ടിലെത്തിച്ചത്. എന്നാൽ വീട്ടിൽ എത്തിയ തോടെ മരുന്ന് കഴിക്കാതെയായി. തുടർന്ന് ഭക്ഷണത്തിൽ കലർത്തി മരുന്ന് നൽകാൻ തുടങ്ങി. അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് രുചികുറവാണെന്ന് പറഞ്ഞ് വിനോദ് കിടപ്പുമുറിയിൽ സ്വന്തമായി പാചകംചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.


Read Previous

മൂത്തമകന് ഡിഎംഡി രോ​ഗം, ഇളയകുട്ടിക്കും സാധ്യത; നാലം​ഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോ​ഗത്തെക്കുറിച്ചുള്ള ഭയം?

Read Next

സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” ലേഖന സമാഹാരം; പ്രകാശനം ജൂലൈ 23ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular