ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എസ്.എം.സി ക്രിക്കറ്റ് ടീം റിയാദിൽ സംഘടിപ്പിച്ച എസ്.എം.സി ചാമ്പ്യൻസ് ട്രോഫിയിൽ കേരള സ്ട്രൈക്കേഴ്സ് വാധി ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കേരള സ്ട്രൈക്കേഴ്സ് റിയാദിനെ പരാജയപ്പെടുത്തിയാണ് വാധി കിരീടം ചൂടിയത്. കേരള സ്ട്രൈക്കേഴ്സ് റിയാദ് റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി.

ഏപ്രിൽ 17, 24 തീയതികളിലായി നടന്ന ടൂർണമെന്റിൽ ഒലയ ക്രിക്കറ്റ് ക്ലബ്, കേരള സ്ട്രൈക്കേഴ്സ് റിയാദ്, കേരള സ്ട്രൈക്കേഴ്സ് വാധി, എസ്.എം.സി ക്രിക്കറ്റ് ടീം എന്നീ നാല് ടീമുകളാണ് പങ്കെടുത്തത്. ഏപ്രിൽ 17-ന് നടന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം, 24-ന് സെമിഫൈനലുകളും ഗ്രാൻഡ് ഫൈനലും അരങ്ങേറി. റിയാദിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ നിമിഷങ്ങളാണ് ടൂർണമെന്റ് സമ്മാനിച്ചത്.
സമ്മാനദാന ചടങ്ങിൽ ടീമിൽ നിന്ന് വിട്ടുപോകുന്ന പ്രമുഖ താരങ്ങളായ മുബാറക്, ഇസ്മായിൽ എന്നിവർക്ക് എസ്.എം.സി ടീം ഊഷ്മളമായ യാത്രയയപ്പ് നൽകി. ടീമിന് അവർ നൽകിയ മികച്ച സംഭാവനകളെ പ്രശംസിച്ചുകൊണ്ട് സ്മരണികകൾ കൈമാറി.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ബെൽ പെപ്പർ റസ്റ്റോറന്റ് (ഷിമേസി), കേരള റസ്റ്റോറന്റ് (അൽ മാതർ) എന്നിവർ സ്പോൺസർമാരായി സഹകരിച്ചു. രഞ്ജു, സന്ദീപ്, ഷമിൽ, അനിൽ, ജിന്റോ, മുഹമ്മദ് ഷ, മുബാറക്, സ്വാമി, സാദിഖ്, ഷാബു, അൻസാർ, ഷാഹുൽ, സുമേഷ്, റിയാസ്, സജീർ, ആസിഫ് എന്നിവരടങ്ങിയ സംഘാടക സമിതി മത്സരങ്ങൾക്ക് നേതൃത്വം നൽകി.
