ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക കൂട്ടായ്മയായ റിയാദ് എസ്.എം.സിയുടെ (SMC) പതിനാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി. വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ കൂപ്പണിന്റെ വിതരണോദ്ഘാടനം ജോയിന്റ് ട്രഷറർ മുരുകൻ പിള്ള, അജീഷ് രവിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൺവീനർമാരായ സിജോയ് ചാക്കോ, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
