സാമുഹ്യ പ്രവര്‍ത്തകന്‍ സ്റ്റീഫൻ ജോസഫ് കോട്ടയം നിര്യാതനായി


റിയാദ് : സൗദിയിലെ റോളക്സ് ട്രാവെൽസ് ഉടമയും ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന സ്റ്റീഫൻ ജോസഫ് കോട്ടയം നാട്ടിൽ അന്തരിച്ചു(61) വയസായിരുന്നു. അസുഖ ബാധിതനായതി നാൽ ഇടയ്​ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്​ചയാണ്​ ഒടുവിൽ നാട്ടിൽ പോയത്​. കോട്ടയം കാരിത്താസ്​ ആശുപത്രിയിൽ വെച്ച്​ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ​ ശ്വാസതടസമൂലം പെട്ടന്ന് ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു

വൈലപ്പള്ളിമറ്റം കുടുംബാംഗമായ സ്റ്റീഫന്‍ നാലു പതിറ്റാണ്ടായി ബത്തയിൽ അപ്പോളോ ഡിമോറോ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന റോളക്സ് ട്രാവൽസ് സ്ഥാപനം നടത്തിവരുകയാണ്. നിശബ്ദത ജീവകാരുണ്യ പ്രവർത്തനത്തിലൂടെ നൂറുകണക്കിന് ആളുകള്‍ക്ക് പ്രത്യേകിച്ച് സൗദിയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ വസിച്ചിരുന്ന ആളുകള്‍ക്ക് താങ്ങും തണലുമായിരുന്നു അദ്ദേഹം കുടുംബ സമേതം . റിയാദിന്റെ പ്രാന്ത പ്രദേശമായ മറാത്തിൽ ആണ് താമസം. ആഗോള പ്രവാസി സംഘടനയായ പി എം എഫ് സൗദി, ഗ്ലോബൽ ഭാരവാഹിയായിരുന്നു.

ഭാര്യ:ഷിക്കു സ്റ്റീഫൻ (നഴ്‌സ്,മാറാത്ത് ജനറൽ ഹോസ്പിറ്റൽ ), മക്കൾ : സ്റ്റാൻലി സ്റ്റീഫൻ (റിയാദ് ), സ്റ്റെസ്‌ലി സ്റ്റീഫൻ (നഴ്‌സ്,അൽ മീശാരി ഹോസ്പിറ്റൽ,റിയാദ്), തോമസ് (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, മജ്മ). മരുമകൾ : റിയ സംസ്ക്കാരം പിന്നീട്.നടക്കും


Read Previous

രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ 2.38 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

Read Next

ആണവായുധം നിര്‍മിക്കുകയോ, കൈവശപ്പെടുത്തുകയോ വേണം’: പുതിയ ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »