തൊണ്ടി മുതല്‍ കേസില്‍ തെളിവുണ്ട്, അപ്പീല്‍ തള്ളണം’; സുപ്രീം കോടതിയില്‍ ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍


ന്യൂഡല്‍ഹി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കേസില്‍ സൂപ്രീം കോടതിയില്‍ ആന്റണി രാജു എംഎല്‍എക്കെതിരെ നിലപാട് സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവി നെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയ സമീപിച്ചത്. കേസ് പരിഗണി ക്കാനിരിക്കെയാണ് ആന്റണി രാജുവിനെ തള്ളി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ആന്റണി രാജു എംഎല്‍എയുടെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ കേസ് ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി. കേസില്‍ ആന്റണി രാജുവിനെതിരെ തെളി വുണ്ട്. ആരോപണങ്ങള്‍ ഗുരുതരമാണെന്നും കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനു വദിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണ ത്തോടെയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.


Read Previous

അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല; പദ്മജയുടേത് തരംതാണ നടപടി’

Read Next

മുന്നിലുള്ളത് വെറും അഞ്ചു ദിവസം… ഇനി സ്വരൂപിക്കേണ്ടത് 21 കോടിയോളം രൂപ. മലയാളികള്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ? റഹീമിന്റെ ജീവനും ജീവിതവും നമുക്ക് തിരിച്ചു പിടിക്കണം, ഫണ്ട്‌ സമാഹരണം റിയാദില്‍ ബിരിയാണിചലഞ്ച്; ഏറ്റു എടുത്ത് പ്രവാസി സമൂഹം, വിതരണം ആരംഭിച്ചു, നേരിട്ട് വീടുകളില്‍ എത്തിക്കുന്നു, നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍, സമയപരിധി നീട്ടികിട്ടാന്‍ എംബസിയുടെ ഇടപെടല്‍ തേടി റഹീം നിയമസഹായ സമിതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular