മുന്നിലുള്ളത് വെറും അഞ്ചു ദിവസം… ഇനി സ്വരൂപിക്കേണ്ടത് 21 കോടിയോളം രൂപ. മലയാളികള്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ? റഹീമിന്റെ ജീവനും ജീവിതവും നമുക്ക് തിരിച്ചു പിടിക്കണം, ഫണ്ട്‌ സമാഹരണം റിയാദില്‍ ബിരിയാണിചലഞ്ച്; ഏറ്റു എടുത്ത് പ്രവാസി സമൂഹം, വിതരണം ആരംഭിച്ചു, നേരിട്ട് വീടുകളില്‍ എത്തിക്കുന്നു, നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍, സമയപരിധി നീട്ടികിട്ടാന്‍ എംബസിയുടെ ഇടപെടല്‍ തേടി റഹീം നിയമസഹായ സമിതി.


റിയാദ് : റഹീം മോചന ഫണ്ട്‌ കണ്ടെത്തുന്നതിന്റെ ഭാഗമായി റിയാദില്‍ ബിരിയാണി ചലഞ്ച് നടക്കുകയാണ് വന്‍ പ്രതികരണമാണ് ലഭിക്കുന്നത് 20,000 പൊതി കളാണ് ഒരുക്കിയിട്ടുള്ളത്, 25 റിയാല്‍ ആണ് വില, മിനിമം 5 എണ്ണമെങ്കിലും ഓര്‍ഡര്‍ ചെയ്യണ

മെന്നും പരമാവധി വേഗത്തില്‍ അവരവരുടെ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കാന്‍ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ആണ് സജ്ജമായി രംഗത്തുള്ളത്, നിരവധി സംഘടനകള്‍ ഇതിനകം തന്നെ ആയിര കണക്കിന് ബിരിയാണി പൊതികള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു കെ എം സി സി , ഒ ഐ സി സി , കേളി, റിയാദ് ഹെല്പ് ഡസ്ക് തുടങ്ങി നിരവധി സംഘടനകള്‍ വെക്തികള്‍ എല്ലാവരും ബിരിയാണി ചലഞ്ചുമായി സഹകരിക്കുന്നുണ്ട്

കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെ ടെയുള്ള സുമനസുകളും. പ്രവാസ ലോകവും പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മകനെ ജീവനോടെ കാണണമെന്ന പ്രാർഥനയുമായി എഴുപത്തിനാലുകാരിയായ ഫാത്തിമയെന്ന മാതാവും കാത്തിരിക്കുന്നു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്.

ഏപ്രിൽ 16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചി ട്ടുള്ളത്. അതിനുമുമ്പ് ബ്ലഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ. വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തി ന്റെയും നേതൃത്വ ത്തിൽ ജനകീയ സമിതിക്ക് ഇതുവരെ പതിമൂന്ന് കോടിയോളം രൂപ സ്വരൂപിക്കാനായി യെന്ന് രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടിൽ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പണം എത്തുമെന്നാണ് കരുതുന്നത്. അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര ആരംഭി ച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന തുക ജനകീയ സമിതിക്കു കൈമാറും. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തുമെന്നാണ് പ്രതീക്ഷ.

അതിനിടെ സമയപരിധി നീട്ടികിട്ടാന്‍ എംബസിയുടെ ഇടപെടല്‍ ആവിശ്യ പെട്ടു റഹീം നിയമസാഹായ സമിതി അംഗങ്ങള്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടി ക്കിട്ടാനായി ഇന്ത്യൻ എംബസി മുഖേന സൗദി അറേബ്യയോട് അപേക്ഷി ച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തുകയുടെ വിവരങ്ങളടക്കം മരിച്ച കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി കുറച്ചുകൂടി സാവ കാശം അനുവദിക്കണ മെന്ന് അഭ്യർഥിക്കാനാണു ശ്രമിക്കുന്നത്. ഏപ്രിൽ 30 വരെയെങ്കിലും തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെടും. ഇതിനുപുറമേ സാമ്പത്തിക സഹായ മാവശ്യപ്പെട്ടു നോർക്കയോടും ലോക കേരളസഭയോടും ആവശ്യപ്പെട്ടിട്ടു ണ്ടെന്നും അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലന ശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂ ടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ച തിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷ യ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നു ബന്ധു മുഹമ്മദ് നസീർ പറഞ്ഞു. ഏപ്രിൽ 16നകം ബ്ലഡ് മണിയായി നൽകേണ്ട തുക പൂർണമായി സമാഹരിക്കനാക ണേയെന്നാണു പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രക്ഷാധികാരികളായ എംപി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള തുക സമാഹരിക്കുന്നത്. ഇതിനായി ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO. 074905001625
IFSC CODE ICIC0000749
BRANCH ;ICCI MALAPURAM

G-PAY
9567483832
9072050881
8921043686

PHONE PAY
9745050466


Read Previous

തൊണ്ടി മുതല്‍ കേസില്‍ തെളിവുണ്ട്, അപ്പീല്‍ തള്ളണം’; സുപ്രീം കോടതിയില്‍ ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍

Read Next

ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്, മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം’ #Naseer Hussain challenges Idukki and Thamarassery dioceses and KCYM in the East

Leave a Reply

Your email address will not be published. Required fields are marked *

Most Popular