സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും; 2025 ഫെബ്രുവരിയോടെയെന്ന് നാസ


വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസി ന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും. ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെ എത്തുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കു മെന്നാണ് നാസ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹി രാകാശ നിലയത്തിലെത്തിയത്. ഒരാഴ്ചത്തെ ദൗത്യം ലക്ഷ്യമിട്ടാണ് ഇരുവരും ബഹിരാ കാശ യാത്ര നടത്തിയതെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് വട്ടം യാത്ര മാറ്റിവെക്കുകയായിരുന്നു.

ജൂണ്‍ 13 നായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്‌പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി യാത്ര രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിലെ ഹീലിയം വാതകം ചോര്‍ച്ച കാരണം അതും മാറ്റിവെക്കുകയായിരുന്നു.

2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗണില്‍ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.


Read Previous

ഏഴു വർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട് സ്വദേശി.

Read Next

സമഗ്ര പുനരധിവാസ പാക്കേജ് ആവശ്യം; പ്രധാനമന്ത്രി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; നാളെ ജനകീയ തിരച്ചില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »