ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത അട്ടിമറി ഫലങ്ങളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (TVK) ഒന്നാമതെത്തി. ഒപ്പത്തിനൊപ്പം പോരാട്ടവുമായി എഐഎഡിഎംകെ തൊട്ടുപിന്നാലെയുണ്ട്.

ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം വിജയ്യുടെ ടിവികെ 67 സീറ്റുകളിലും, എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ 66 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആദ്യ മണിക്കൂറുകളിൽ മുന്നിലായിരുന്ന ഭരണകക്ഷിയായ ഡിഎംകെ 62 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
വിജയ് തരംഗം; ഞെട്ടിച്ച് ടിവികെ
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് കരുത്ത് തെളിയിച്ചു. തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വൻ ഭൂരിപക്ഷത്തിലേക്കാണ് താരം നീങ്ങുന്നത്. വെറുമൊരു ‘വോട്ട് കട്ടർ’ എന്നതിലുപരി ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കാൻ ടിവികെയ്ക്ക് സാധിച്ചു എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയും യുവ വോട്ടർമാരുടെ സ്വാധീനവുമാണ് വിജയ്യെ തുണച്ചത്.
തിരിച്ചുവരവ് നടത്തി എഐഎഡിഎംകെ
കഴിഞ്ഞ തവണത്തെ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് എടപ്പാടി പളനിസ്വാമിയുടെ കീഴിൽ എഐഎഡിഎംകെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കൊങ്ങു ബെൽറ്റിൽ എഐഎഡിഎംകെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ ടിവികെയുമായി വെറും ഒരു സീറ്റിന്റെ വ്യത്യാസം മാത്രമാണ് എഐഎഡിഎംകെയ്ക്ക്
