ടി.ജി. നന്ദകുമാര്‍ അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ചു,അയാള്‍ കാട്ടുകള്ളന്‍; സുരേന്ദ്രന്‍


കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറിനൊപ്പം എന്തിന് സഞ്ചരിച്ചുവെന്ന് ബി.ജെ.പി. കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കര്‍ മറുപടി പറയുമെന്ന്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ച ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ്. ഇപ്പോഴുയര്‍ന്ന ആരോപണം അനില്‍ ആന്റണിയേയല്ല, എ.കെ. ആന്റണിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ്. അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ചയാള്‍. അങ്ങനെയൊരു ആളുടെ കൂടെ സംസ്ഥാന പ്രഭാരി എന്തിന് സഞ്ചരിച്ചു? പ്രകാശ് ജാവഡേക്കര്‍ ഇവിടെയുണ്ടല്ലോ, കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം.’ -കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയുടെ പത്തനംതിട്ട സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സുരേന്ദ്രന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇപ്പോഴുയര്‍ന്ന ആരോപണം യഥാര്‍ഥത്തില്‍ എ.കെ. ആന്റണിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അനില്‍ ആന്റണി ബി.ജെപിയില്‍ ചേര്‍ന്നതോടെ എ.കെ. ആന്റണിയെ സമ്പൂര്‍ണമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രതികള്‍. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


Read Previous

പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ച് ബിജെപി സ്ഥാനാർത്ഥി; ചിത്രം വൈറലായതോടെ വിവാദവും# BJP candidate kisses woman:

Read Next

സീറ്റില്ലാത്ത പ്രഗ്യയുടെ പ്രവര്‍ത്തനം ബുദ്ധി നഷ്ടപ്പെട്ട പോലെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular