പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പറഞ്ഞ ബൈക്ക് കണ്ടെത്തി


തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ പൊലീസിൻ്റെ കഥ പൊളിച്ച് പൊലീസ്. മോഷണ മുതലായ ബൈക്ക് മോഷ്ടാക്കളായ ജിനുവും ഉണ്ണിയും ചേർന്ന് പൊളിച്ചുവെന്നായിരുന്നു പൊലീസ് കഥ.

കേസിൽ കസ്റ്റഡിലെടുത്ത ഇവരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു. എന്നാൽ പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പൊലീസ് പറഞ്ഞ ബൈക്ക് ആലപ്പുഴയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബൈക്ക് മോഷ്ടാവ് വിനീതിനെ പിടികൂടിയപ്പോഴാണ് യമഹ ബൈക്ക് കണ്ടെത്തിയത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടി കൂടിയത്.

അതേസമയം, അറസ്‌റ്റ് ചെയ്ത പ്രതികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫോർട്ട് പൊലീസിൻ്റെ പ്രതികരണം. മോഷ്ടാവിനെ ഫോർട്ട് പൊലീസിന് കൈമാറി. ബൈക്ക് വിൽക്കാൻ വേണ്ടി കൈമാറിയതായിരിക്കുമെന്ന് പൊലീസ് പറയുന്നു.


Read Previous

വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി അറസ്റ്റിൽ

Read Next

സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു, ക്രിസ്ത്യന്‍ വോട്ടു ബാങ്ക് രൂപീകരിക്കാന്‍ ഞങ്ങളില്ല: ബിഷപ്പ് ജോസഫ് പാംപ്ലാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »