അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്


തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകല തയുടെയും സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും സംവിധായകന്‍ ഹരികുമാറിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവ നന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മറവി രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മലയിന്‍കീഴിലെ വസതിയിലായി രുന്നു കനകലതയുടെ അന്ത്യം. 63 വയസായിരുന്നു. നാന്നൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നടിയുടെ അവസാന കാലം ദുരിതപൂര്‍ണമായിരുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഭക്ഷണം കഴിക്കാന്‍ പോലും മറന്ന നാളുകളായിരുന്നു അവസാന കാലം.

സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് അവശയായിരുന്നു.


Read Previous

സാ​ങ്കേതിക തകരാർ; സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

Read Next

എസ്എസ്എല്‍സി പരീക്ഷാ ഫലം (നാളെ) ബുധനാഴ്ച; ഈ വെബ്‌സൈറ്റുകളില്‍ റിസല്‍ട്ട് അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular