എസ്എസ്എല്‍സി പരീക്ഷാ ഫലം (നാളെ) ബുധനാഴ്ച; ഈ വെബ്‌സൈറ്റുകളില്‍ റിസല്‍ട്ട് അറിയാം


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് നാളെ അറിയാം ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് ഫല പ്രഖ്യാപനം നടത്തിയത്. എസ്എസ്എല്‍സി പരീക്ഷാഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

2023-24 അക്കാഡമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനവും മെയ് ഒന്‍പതിന് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.


Read Previous

അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

Read Next

നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

Most Popular