അൽ ഖർജിൽ നന്മയുടെ സായാഹ്നം; ഡബ്ല്യു.എം.എഫ് ആദരവും സമൂഹസേവനവും സംഗമിപ്പിച്ചു


വേൾഡ് മലയാളി ഫെഡറേഷൻ (WMF) അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമൂഹസേവനവും കായിക മികവും മാനവിക പ്രവർത്തനങ്ങളും ഒരുമിപ്പിച്ച പ്രത്യേക സായാഹ്നം ജൂൺ 27-ന് അൽ ഖർജിൽ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗിരീഷിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അൽബിൻ ആന്റോ അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവന രംഗത്തെ മികച്ച സംഭാവനകൾക്ക്, പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ദേശിയ എഡ്യൂക്കേഷൻ ഫോറം കോർഡിനേറ്റർ മറിയാമ അബ്രഹാം (മറിയാമ ചേച്ചി)യെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ദേശിയ കോർഡിനേറ്റർ ഹെൻറി തോമസ്, പ്രാദേശിക ബിസിനസ്‌ ഫോറം കോർഡിനേറ്റർ തോമസ് ചിറക്കൽ, ദേശിയ ജോയിന്റ് ട്രെഷർർ ഫാ. അഭിലാഷ് മാത്യു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ മറിയാമ അബ്രഹാം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

തുടർന്ന് അൽ ഹിലാൽ അണ്ടർ-15 ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുമാരി കീർത്തജയെ WMF അൽ ഖർജ് സംസ്ഥാന കൗൺസിൽ ആദരിച്ചു. കീർത്തജയുടെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ പ്രദർശിപ്പിക്കുകയും പൊന്നാടയും മെമെന്റോയും സമ്മാനിക്കുകയും ചെയ്തു. സംസ്ഥാന സ്പോർട്സ് ഫോറം കോർഡിനേറ്റർ ഫിറാസ് , സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. റിൻസി എന്നിവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ കുമാരി കീർത്തജ, പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തി.

ചടങ്ങിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു ‘ലൈഫ് ലൈൻ ഹീറോസ്’ രക്തദാന പദ്ധതിയുടെ ഉദ്ഘാടനം. പദ്ധതിയുടെ വീഡിയോ പ്രദർശനത്തിന് ശേഷം WMF ദേശീയ ഹെൽത്ത് ഫോറം കോ-ഓർഡിനേറ്റർ ശ്രീമതി ശോഭ ഹെൻറി, സംസ്ഥാന ഹെൽത്ത് കോ-ഓർഡിനേറ്റർ സുഗന്തി രതീഷ് പ്രതിനിധിയായി പദ്ധതിയുടെ ഫയൽ അൽ ഖർജ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറി. ശോഭ ഹെൻറി, ദേശിയ ചാരിറ്റി ഫോറം കോർഡിനേറ്റർ കനകദാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൃത എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു.

പരിപാടിയിൽ ഡബ്ല്യു.എം.എഫിന്റെ വിവിധ പ്രാദേശിക , ദേശീയ, സംസ്ഥാന ഭാരവാഹികൾ, അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ട്രെഷർർ ബിനു മണങ്ങാടൻ നന്ദി രേഖപ്പെടുത്തി ചടങ്ങ് സമാപിച്ചു. സമൂഹസേവനം, കായിക മികവ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു


Read Previous

‘മുഖം ഉൾപ്പെടാതെ എന്റെ ശരീരത്തിന്റെ ചിത്രം ചിലർ പകർത്തി’, ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ

Read Next

വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »