തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി


തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ചലച്ചിത്ര താരം സുധീര്‍ കരമന എല്‍ഡി എഫ് സ്ഥാനാര്‍ഥിയാകും. ഇടതുസ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാ പനം ഉടന്‍ ഉണ്ടാകും. ഇതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ സുധീര്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെയും ജയ ജെ നായരുടെയും മകനാണ്. സിഎംപി നേതാവ് സിപി ജോണ്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.


Read Previous

യുദ്ധം തുടരാന്‍ 20,000 കോടി വേണം, യുഎസ് കോണ്‍ഗ്രസിനോട് പെന്റഗണ്‍; അമേരിക്കയ്ക്ക് നഷ്ടം ശതകോടികള്‍

Read Next

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു; സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »