റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു; സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി


റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേർക്കുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സ്വദേശി അന്തരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവി ഗോപാൽ ആണ് മരണപ്പെട്ടത്. മാർച്ച് 18-ന് റിയാദിലെ ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തകർക്കുന്നതിനിടെ, അതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.

റിയാദ് ന്യൂ സനാഇയയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രവി ഗോപാൽ. സംഭവദിവസം വൈകിട്ട് നാല് മിസൈലുകളാണ് റിയാദ് നഗരത്തിന് നേരെ തൊടുത്തുവിട്ടത്. ഇവയെല്ലാം ആകാശത്തുവെച്ച് വിജയകരമായി തകർക്കാൻ സൗദി സേനയ്ക്ക് സാധിച്ചുവെങ്കിലും, തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ ഇൻഡസ്ട്രിയൽ ഏരിയയിൽ വീഴുകയായിരുന്നു.

തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെ തുടർന്ന് രവി ഗോപാൽ ഉൾപ്പെടെ നാല് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റിരിന്നു. താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശി പ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുക യായിരുന്നു.

രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും നിയമപരമായ നടപടികൾ പൂർത്തിയാക്കുന്ന തിനും സൗദി അധികൃതരുമായും കുടുംബവുമായും എംബസി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. എല്ലാവിധ സഹായങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.


Read Previous

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Read Next

‘വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ ആസിഫിന് പറയാമായിരുന്നു; പക്ഷേ ആ നിലപാടിലൂടെ അദ്ദേഹത്തോടുള്ള സ്നേഹം എനിക്ക് കൂടി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »