ടിഎൻ പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡന്‍റ്, പുതിയ ചുമതല


തിരുവനന്തപുരം: ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായ നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിയമനം സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കി.

നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്‍എയും. പിന്നാലെയാണ് മൂന്നാമത്തെ വര്‍ക്കിങ് പ്രസി‍ഡന്‍റായി പ്രതാപനെ നിയമിച്ചത്.

തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക ആളും പ്രതാപനാണ്. തൃശൂരിൽ കെ മുരളീധരനാണ് കോൺ​ഗ്രസ് സ്ഥാനാർഥി. പിന്നാലെയാണ് പ്രതാപനു പുതിയ ചുമതല നൽകിയത്.


Read Previous

സുപ്രീംകോടതി വടിയെടുത്തപ്പോള്‍ എസ്‌ബിഐ വഴങ്ങി ; ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി, വിവരങ്ങൾ ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

Read Next

ഇലക്ട്രൽ ബോണ്ട് വിധി തടയണം; രാഷ്ട്രപതിക്ക് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിന്റെ കത്ത്, മുമ്പ് കര്‍ഷകസമരത്തെ തള്ളിപറഞ്ഞ്‌ ഇടപെടാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അഗർവാല കത്ത് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular