സുപ്രീംകോടതി വടിയെടുത്തപ്പോള്‍ എസ്‌ബിഐ വഴങ്ങി ; ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി, വിവരങ്ങൾ ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും


ന്യൂഡൽഹി : സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബാങ്ക് വിവരങ്ങൾ കൈമാറിയത്. എസ്ബിഐ നൽകിയ വിവരങ്ങൾ ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ കൈമാറാൻ സാവകാശം നല്‍കാനാവില്ലെന്നും, ചൊവ്വാഴ്‌ച തന്നെ വിവരം പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഇന്നലെ എസ്‌ബിഐയ്‌ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് വിവരങ്ങൾ കൈമാറിയത്.

വിവരങ്ങൾ കൈമാറാൻ സാവകാശം ചോദിച്ച ബാങ്കിനെ ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരു ന്നെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് എസ്ബിഐയോട് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ, അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു.


Read Previous

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ 43 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, കമല്‍നാഥിന്‍റെ മകനടക്കം അസം, രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിമാരുടെ മക്കളും പട്ടികയില്‍.

Read Next

ടിഎൻ പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡന്‍റ്, പുതിയ ചുമതല

Leave a Reply

Your email address will not be published. Required fields are marked *

Most Popular