മകളെ വിമാനത്താവളത്തിലാക്കി തിരിച്ചുവരവേ, കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; 55 കാരന് ദാരുണാന്ത്യം



പാലക്കാട്‌ : ദേശീയപാതയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേയ്ക്ക് മറിഞ്ഞ് കൊടൈക്കനാൽ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.

പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു തങ്കമുത്തുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. കോയമ്പത്തൂർ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന കാർ റോഡരികിലെ ഡിവൈഡറിൽ തട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ യാത്രക്കാരാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തങ്കമുത്തുവിന്‍റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.


Read Previous

കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകര്‍ന്ന് 50 മരണം; 50ഓളം പേരെ കാണാതായി

Read Next

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular