മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും


കൊച്ചി: മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കു ന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്.

തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടു ണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നൽകിയിരുന്നു.


Read Previous

മകളെ വിമാനത്താവളത്തിലാക്കി തിരിച്ചുവരവേ, കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; 55 കാരന് ദാരുണാന്ത്യം

Read Next

#Kannur native expatriate dies in Dubai ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular