എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകും: കെസി വേണുഗോപാല്‍


കണ്ണൂര്‍: എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍. ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം അത്ഭുതങ്ങള്‍ ഉണ്ടാകും. എക്‌സിറ്റുപോളുകള്‍ ഫലങ്ങള്‍ വച്ചല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കണ്ടത് തരംഗം തന്നെയ യായിരുന്നു. സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ട്. നാലാം തിയതി യുഡിഎഫിന്റെ ദിവസം ആയിരിക്കും. മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നതാണ് എഐസിസി നിര്‍ദേശം. കെപിസിസി പ്രസിഡന്റ് കത്തുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പുറത്തുവന്ന പത്ത് എക്സിറ്റ് പോളുകളില്‍ യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. എക്സിറ്റ് പോളുകളുടെ ഫലം യുഡിഎഫ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, സിഎന്‍എന്‍ വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ്, പൊളിറ്റിക്കല്‍ ലാബ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങള്‍ പ്രകാരം ഇക്കുറി എല്‍ഡിഎഫിന് അധികാരം നഷ്ടമാകുമെന്നാണ്.


Read Previous

ഇനി പോസ്റ്റല്‍ വോട്ടില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

Read Next

വിലക്കയറ്റത്തിന്റെ ‘വാണിജ്യ’ വെടി: പാചകവാതകത്തിന് പൊള്ളുന്ന വില! സിലിണ്ടറിന് ഒറ്റയടിക്ക് ആയിരം രൂപയോളം വർധന; ഹോട്ടൽ വിഭവങ്ങൾക്കും വില കൂടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »