റിയാദില്‍ വിഷവാതകം ശ്വസിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു


റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.

താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മായീൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.

ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.


Read Previous

‘അക്ബര്‍ റോഡിലെ ഓഫീസ് ഒഴിയണം`; കോണ്‍ഗ്രസിന് നോട്ടീസ് നല്‍കി കേന്ദ്രം, കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി

Read Next

ഇറാനെതിരായ നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറി; ഗൾഫ് രാജ്യങ്ങളുടെ കർശന നിലപാട് ഫലം കണ്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »