ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?


തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. ഇക്കാലത്ത് ഓൺലൈൻ തട്ടിപ്പ് അത്ര വലിയ സംഭവമൊന്നുമല്ല. ഫോൺ ഓർഡർ ചെയ്തു കാത്തിരുന്ന് ഉപഭോക്താവിന് ഒടുവിൽ ഇഷ്ടിക ലഭിച്ചതും സോപ്പ് ലഭിച്ചതുമൊക്കെ പുതിയ സംഭവമല്ല. എന്നാൽ, ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?

നിക്ക് ജെയിംസ് എന്ന 50 വയസുകാരനാണ് ഈ ഭാഗ്യവാൻ.ഇംഗ്ലണ്ടിലെ ട്വിക്കൻഹാമിൽ താമസി ക്കുന്ന നിക്ക് വീടിനടുത്തുള്ള ടെസ്‌കോ എക്സ്ട്രാ ഷോപ്പിൽ ആപ്പിൾ ഓർഡർ ചെയ്തു. ഓർഡർ റെഡിയായി എന്ന് മെസേജ് വന്നപ്പോൾ പഴം എടുക്കാൻ പോയതാണ് കക്ഷി. എന്നാൽ, ആപ്പിൾ നിറച്ച കവർ നിക്കിന് നൽകിയപ്പോൾ കവറിൽ ഒരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ജീവനക്കാരി അറിയിച്ചു. ഈസ്റ്റർ അടുത്തിരുന്ന സമയം ആയതിനാൽ ഈസ്റ്റർ എഗ്ഗ് ആയിരിക്കും സർപ്രൈസ് എന്നാണ് നിക്ക് കരുതിയത്. വീട്ടിലെത്തി കവർ പരിശോധിച്ചപ്പോഴാണ് ഒരു ഐഫോൺ എസ്.ഇ കണ്ടത്.

ടെസ്‌കോ ഷോപ്പിന്റെ ‘സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട്സ്’ എന്ന ഓഫറിന്റെ ഭാഗമായാണ് നിക്കിന് ഐ ഫോൺ ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ആപ്പിളിന് ഓർഡർ ചെയ്ത നിക്കിന് ലഭിച്ചത് അസ്സൽ ഒരു ഐ ഫോൺ. ‘സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട്സ്’ ഓഫറിന്റെ ഭാഗമായി ഐഫോണുകൾ, എയർപോഡുകൾ, സാംസംഗ് ഡിവൈസുകൾ എന്നിവയാണ് ടെസ്‌കോ ഒരുക്കിയിരിക്കുന്നത്.

ഭാഗ്യശാലികളായ ഉൽപഭോക്താക്കൾക്ക് ഈ ഉത്പ്പന്നങ്ങൾ ലഭിക്കും. ഈ മാസം 18 വരെ ഈ തരത്തിൽ 80 വിലപിടിപ്പുള്ള ഡിവൈസുകൾ നൽകാനാണ് ടെസ്‌കോ പദ്ധതിയിടുന്നത്. ഓർഡർ ചെയ്ത ആപ്പിൾ കഴിക്കുകയും അതേസമയത്ത് സമ്മാനമായി കിട്ടിയ ആപ്പിൾ ഐഫോണിൽ സ്വൈപ് ചെയ്യാനും സാധിച്ച ലോകത്തെ ആദ്യ വ്യക്തിയാവും താൻ എന്നാണ് നിക്ക് പറയുന്നത്.


Read Previous

അന്തേവാസികൾക്ക് ഭക്ഷണം നൽകി നടൻ വിക്രമിന്റെ ജന്മദിനം ആഘോഷിച്ചു.

Read Next

തന്റെ കൂടെ അഭിനയിച്ച നായികമാരെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല: നാഗാര്‍ജ്ജുന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular