ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നേപ്പാളിലെ ഒരു തെരുവിലൂടെ കൂളായി നടന്നുപോകുന്ന ഒരു കൂറ്റൻ കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

യുകെയിൽ നിന്നുള്ള ഡാൻ കൂപ്പർ എന്ന സഞ്ചാരിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ അപൂർവമായ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നേപ്പാളിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള സൗരഹ എന്ന പട്ടണത്തിൽ നിന്നാണ് ഈ കൗതുകകരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കൂപ്പർ, തനിക്ക് തൊട്ടരികിലൂടെ ഒരു കൂറ്റൻ കാണ്ടാമൃഗം യാതൊരു ഭയവുമില്ലാതെ നടന്നുപോകുന്നത് കണ്ട് ആകെ അന്തംവിട്ട് നിന്നു പോവുകയായിരുന്നു.
കണ്ടാമൃഗം ഇപ്പോൾ തന്റെ തൊട്ടരികിലൂടെ നടന്നുപോയി എന്ന കുറിപ്പോടെയാണ് കൂപ്പർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. വീഡിയോ വൈറലായി മാറിയതോടെ നിരവധി കമന്റുകളും വന്നു. ‘നമ്മൾ നമ്മുടെ വഴിക്ക് പോകുമ്പോൾ ഒരു കാണ്ടാമൃഗം ആ തെരുവിന്റെ ഉടമയെ പോലെ നടന്നുപോകുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ’ എന്നാണ് അതിശയത്തോടെ ഒരാൾ കുറിച്ചിരിക്കുന്നത്.
