സൗദിയിലെ കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിച്ചു; ആളപായമില്ല


കിഴക്കൻ മേഖല: വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ചിതറിക്കിട ക്കുന്ന ഭാഗങ്ങൾ കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിച്ചു. മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിലായാണ് അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിൽ ഒരു വീട് നിർമ്മാണത്തിലിരിക്കുന്നതാണ്.വീടുകൾക്ക് മുകളിലാണ് അവശിഷ്ടങ്ങൾ പതിച്ചതെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങൾ പരിമിതമാണെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.മിസൈൽ അവശിഷ്ടങ്ങളോ അപരിചിതമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അവയിൽ സ്പർശിക്കരുതെന്നും ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.


Read Previous

ആരാണ് റോഡിലൂടെ നടന്നുവരുന്നത്; , ആകപ്പാടെ അന്തംവിട്ട് യുകെക്കാരൻ!

Read Next

സോണിയയുടെ ആരോഗ്യനില: രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി; ഖാര്‍ഗെ പകരമെത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »