ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി പ്രവാസികൾ അനുഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, കുടുംബപരമായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒഐസിസി (OICC) നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കാൻ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് വി.ഡി. സതീശൻ നേതാക്കൾക്ക് ഉറപ്പ് നൽകി.

പ്രവാസി മലയാളികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന വരാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നത് പൊതുസമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളി ലൊന്നാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് യുഡിഎഫ് മുന്നണി മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ നഷ്ടം, ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ പ്രവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങൾ ചർച്ചയിൽ വിശദമായി ഉന്നയിക്കപ്പെട്ടു.
പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത്, ഒഐസിസി നേതാവ് നാസർ ലൈസ്, ഡോ. ആസാദ് എന്നിവർ പങ്കെടുത്തു. പ്രവാസികളുടെ നീറുന്ന ആവശ്യങ്ങൾ പ്രതിപക്ഷ നേതൃത്വത്തിന് മുന്നിലെത്തിക്കാനും അനുകൂലമായ പ്രതികരണം നേടിയെടുക്കാനും സാധിച്ചതിൽ നേതാക്കൾ നന്ദി അറിയിച്ചു.
