കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം; അപലപനീയം: കേളി


റിയാദ് : പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ്  പ്രസ്താവനയിൽ അറിയിച്ചു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത്-വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്തിയത്. സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കേരളം ജാതി-മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും, വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.

“ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല” എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്റെ സ്വരമായി.അദ്ദേഹത്തിന്റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാകാര ന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്ത മാക്കുന്നു. ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തു കയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.


Read Previous

എസ്.എം.സി ചാമ്പ്യൻസ് ട്രോഫി: കേരള സ്ട്രൈക്കേഴ്സ് വാധി ചാമ്പ്യന്മാർ

Read Next

പിവി കാസിമിന് യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »